ഒരു കിളി ജീവിതം

ഒരു കിളി ജീവിതം
---------------------------

അക്കരെ മരത്തിൽ പക്ഷികൾ കൂട് കൂട്ടിയിട്ടുണ്ട്.

അന്നന്നത്തെ ജീവിതം കഴിയുമ്പോൾ തിരികെ വന്നു ചെക്കെരുന്നുണ്ട്.

പിറ്റേന്ന് സൂര്യൻ വന്നു വിളിച്ചാൽ മാത്രം ഉണരുന്നുണ്ട്.

ഓരോ ദിവസത്തിനു വേണ്ടി മാത്രം ഓരോ ദിവസവും ജീവിക്കുന്നുണ്ട്.


ഞാനും ഒരു കിളിക്കൂട്ടിലെക്കൊതുങ്ങുന്നുണ്ട്

എന്റെ സ്വപ്നങ്ങളിലെ വർണ്ണം മങ്ങുന്നുണ്ട്

എന്റെ ലക്ഷ്യങ്ങൾക്ക് ദയര്ഘ്യം കുറഞ്ഞിട്ടുണ്ട്.

എന്റെ സങ്കല്പങ്ങൾ കുറുകി ചുരുങ്ങുന്നുണ്ട്.



ഞാനും പഠിച്ചു തുടങ്ങിയിട്ടുണ്ട്........

ഓരോ ദിവസത്തിനു വേണ്ടി മാത്രം ഓരോ ദിവസവും ജീവിക്കുവാൻ.

Comments

  1. ഞാനും പഠിച്ചു തുടങ്ങിയിട്ടുണ്ട്........







    ഓരോ ദിവസത്തിനു വേണ്ടി മാത്രം ഓരോ ദിവസവും ജീവിക്കുവാൻ.

    ReplyDelete

Post a Comment