എന്റെ പ്രഭാതക്കാഴ്ചകൾ

ഇവിടെ വന്ന ആദ്യ ദിവസങ്ങളിൽ ഞാൻ പതിവായി വരുമായിരുന്നു ഈ കായലിൻറെ തീരത്ത് .

വെറുതെ നടക്കുവാൻ . ഒരു ചെറിയ ഇട വേളയ്ക്കു ശേഷം ഞാൻ ഇന്ന് വീണ്ടും അത് തുടങ്ങുവാൻ തീരുമാനിച്ചു.
പ്രഭാതത്തിന്റെ കര സ്പർശമേറ്റാൽ എല്ലാത്തിനും , എല്ലാവർക്കും ഒരു പ്രത്യേക ഉണ്മെഷമാണ് .
ചെടികൾക്കും, അവക്കിടയിൽ കറങ്ങി നടക്കുന്ന തുംബികൾക്കും,
കിളികൾക്കും, അവർ പറന്നകലുന്ന ആകാശത്തിനും,
കാറ്റിനും, അത് തെന്നിയകറ്റുന്ന ഈ കായലിലെ കുഞ്ഞോളങ്ങൾക്കും .....എല്ലാത്തിനും .
അന്ന് മുതലേ ഞാൻ കാണുന്നുണ്ട് ഇവന്മാരെ ഈ രണ്ടു അണ്ണാരക്കുട്ടന്മാരെ.
കണ്ടാലെ അറിയാം കുസൃതികളാണെന്നു .
അമ്മ പുറത്തു പോയ തക്കം നോക്കി..പുറത്തിറങ്ങിയിരിക്കുകയാണ് . shower room- ൻറെ ഓടിനിടയിൽ എവിടെയോ ആണ് താമസം.

അത് ഞാൻ വേറെ ഒരു ദിവസം കണ്ടു പിടിച്ചിരുന്നു. ഇവരുടെ അമ്മയാണെന്ന് തോന്നുന്നു, ( അതെ അമ്മ തന്നെയാവണം. കാരണം സാധാരണ അമ്മമാരുടെ മുഖതുണ്ടവാറുള്ള ഒരു ഗൌരവ ഭാവം അവളുടെ മുഖത്ത് ഉണ്ടായിരുന്നു ) അടക്കയുടെ തൊണ്ട് പോലുള്ള എന്തോ ഒന്ന് ചുണ്ടിൽ കടിച്ചു പിടിച്ചു കൊണ്ട് പല വട്ടം ഓടിനുള്ളിലേക്ക് കയറി പോകുന്നത് ഞാൻ കണ്ടിരുന്നു. പാവം അവളുടെ വീടിന്റെ മോടി കൂട്ടനായിരിക്കാം.
അന്നും ഇവന്മാർ വെറുതെ കളിച്ചു നടക്കുകയായിരുന്നു.

Roof - ൻറെ ഉളളിൽ നിന്ന് ചുമരിലൂടെ ഊർന്നിറങ്ങി , താഴത്തെ പുൽപ്പരപ്പിൽ കിടന്നോടിക്കളിക്കും, വീണ്ടും ചുമരിലെക്കൊടിക്കയറും.
ചിലപ്പോൾ കുറച്ചു കൂടി ദൂരത്തേക്കു ,fence വരെ. ഒരുത്തനോടുന്നിടത്തെക്കെല്ലാം മറ്റെവനും പിന്നാലെ ചെല്ലും.
ഇത് തന്നെ പണി.

ഇടക്കിടെ കള്ള കണ്ണുമായി, അടുത്ത തെങ്ങിൽ വന്നിരിക്കുന്ന കാക്കച്ചിയമ്മയെ കാണുമ്പോൾ എന്റെ ഉളളിൽ ആളുന്ന ഭയം ഇവരുണ്ടോ അറിയുന്നു...

Comments

  1. എന്റെ പ്രഭാതക്കാഴ്ചകൾ .....

    ഇവിടെ വന്ന ആദ്യ ദിവസങ്ങളിൽ ഞാൻ പതിവായി വരുമായിരുന്നു ഈ കായലിൻറെ തീരത്ത് .

    വെറുതെ നടക്കുവാൻ . ഒരു ചെറിയ ഇട വേളയ്ക്കു ശേഷം ഞാൻ ഇന്ന് വീണ്ടും അത് തുടങ്ങുവാൻ തീരുമാനിച്ചു........

    Pls read and put your comments.....

    ReplyDelete

Post a Comment

Popular Posts