കടലാസ് തോണികൾ

കടലാസ് തോണികൾ
---------------------------------

കരിഞ്ഞയിലകൾക്ക് മുകളിൽ,

തളിരിലകൾ പടരും.

കുറുകിയ കണ്ണുകൾ പിന്നെ ,

അതിലേക്കു മാത്രം വിടരും.



കൊഴിഞ്ഞയിതളുകൾ മെല്ലെ ,

താഴേക്ക്‌ പൊഴിയും.

ഇന്നലെയവേശതോടെ ഓടിയടുത്ത കാലുകൾ പക്ഷെ .

ഇന്നതിനെ ചവുട്ടി ഞെരിക്കും.



ഒരു മുഴു ജീവിതം സ്വപ്നം കണ്ട്‌,

അതിയുല്സാഹത്തോടെ പറന്നുയർന്ന്,

ഒരു മാത്രാ നേരം കൊണ്ട് ചിറകടർന്ന് ,

എരിഞ്ഞു തീരുന്ന നിമിഷ ജന്മങ്ങൾ .



കാലം കടലാസ് തോണികൾ,

പണിതു കൊണ്ടേയിരിക്കും.

ഒരു ദീർഘ മഴയുടെ ആവേശത്തിമർപ്പോടെ,

കൌതുകം നഷ്ടപ്പെട്ട്‌,



മണ്ണിലടിയുന്ന ജീവിതത്തോണികൾ .

Comments

  1. മണ്ണിലടിയുന്ന ജീവിതത്തോണികൾ .

    ReplyDelete

Post a Comment

Popular Posts