അങ്ങിനെയും ഒരു ഓണക്കാലം - 1


എന്നെ ഉണർത്താത്ത ഓണം
------------------------------------------
ഒരു ഓണക്കാലം കൂടി കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു....എന്നെ തൊടാതെ.
ഓണം എന്നെയാണോ ഉപേക്ഷിച്ചത്, ഞാൻ ഓണത്തിനെ ആണോ ഉപേക്ഷിച്ചത് എന്ന് തീര്ച്ചയില്ല. എന്തായാലും ഇപ്പോഴത്തെ ഓണങ്ങൾ എന്നെ സ്പര്ശിക്കാറില്ല.

ഒരു പക്ഷെ ഓണക്കാലത്തിന്റെ ഊഴ്മലത നിറയെ അനുഭവിച്ച്ചിട്ടുള്ളത് കൊണ്ടാവാം..ഈ ready made ഓണങ്ങൾ എന്റെ മനസ്സിനെ ആവേശം കൊള്ളിക്കാത്തത്.

പണ്ടൊക്കെ ഓണക്കാലം ഒരു ഉത്സവ കാലം തന്നെ ആയിരുന്നു. മുറ്റത്തെല്ലം പതിവില്ലാതെ തുമ്പികൾ നിറയും..അവർ കൂട്ടം കൂട്ടമായി തലയ്ക്കു മുകളിലൂടെ പറന്നു നടക്കും..താഴെ മുറ്റത്തെ പൂ ചെടികൾക്കിടയിൽ പല നിറത്തിലുള്ള വേറെ തുമ്പികൾ..
അതിൽ ഈർക്കിലി തുമ്പിയെ ആയിരുന്നു എനിക്ക് കൂടുതൽ ഇഷ്ടം..ഇളം പച്ചയും ഓറഞ്ചും നിറത്തിലുള്ള അവയെ പിറകിലൂടെ പതുങ്ങി പതുങ്ങി ചെന്ന് പിടിക്കും.. അവയുടെ മുഘമൊക്കെ സൂക്ഷ്മ പരിശോധന നടത്തി ..ഉടനെ തന്നെ വിട്ടു കളയുകയും ചെയ്യും ഇളം നീല കളറിൽ ഉള്ള ഈർക്കിലി തുമ്പികൾ വിരളമായെ വരാറുള്ളൂ...

അന്നൊക്കെ മുറ്റത്തും പറമ്പിലുമായി വേണ്ടുവോളം പൂക്കൾ ഉണ്ടാവും..നാട്ടു പൂക്കൾ മുതൽ വെലിത്തലപ്പിലെ കാട്ട് പൂക്കൾ വരെ.. അന്നൊന്നും ഇത് പോലെ റോഡരുകിൽ പൂക്കൂമ്ബാരങ്ങളും..അത് വില്ക്കുന്ന തമിഴന്മാരും ഉണ്ടായിരുന്നില്ല.

ഓറഞ്ചും മഞ്ഞയും ജമന്തികൾ പൂവിട്ടു തീർന്നാലും ബാക്കി വരുമായിരുന്നു.......

Comments

  1. ഓറഞ്ചും മഞ്ഞയും ജമന്തികൾ പൂവിട്ടു തീർന്നാലും ബാക്കി വരുമായിരുന്നു.......

    ReplyDelete

Post a Comment

Popular Posts