കാക്കപ്പൂവേ ...നിനക്കെന്നെ അറിയാം


കാക്കപ്പൂവേ ...നിനക്കെന്നെ അറിയാം
അറിഞ്ഞിട്ടും നീ അറിയില്ലെന്ന് നടിച്ചു
കാലസ്മൃതികളാവേശത്തോടെ വർണ്ണിച്ച എന്നെ നീ
കാര്യബോധമില്ലാത്തവളെന്നു പരിഹസിച്ചു

ബാല്യ കൌമാരങ്ങൾ കടന്നു യൗവ്വനം വരേയ്ക്കും

വ്യാപാരിച്ചൊരാത്മ ബന്ധം പറഞ്ഞപ്പോൾ
വെറും ബാലിശമെന്നു നീ അപഹസിച്ചു

നിറയെ കുമ്പിളിൽ നിന്നെ വാരി നിറച്ചതും
വരിയിൽ വരയിൽ നിന്നെ തൂകി വിരിച്ചതും
എന്റെ തിരുമുറ്റ പൂക്കളത്തിൽ നീ ഏറെ ശോഭിച്ചതും
വീണ്ടും വിവരിച്ച എന്നോട് നീ ചൊടിച്ചു

കാലത്തിന്റെ കോലക്കെട്ടുകളിൽ എന്റ
മുഖവും ശരീരവും മാറി മറിഞ്ഞിരിക്കാം
പുതു കാലത്തിന്റെ സുസുന്ദര മുഖങ്ങളായ്
ഏറെ പുതു കൂട്ടാളികൾ വന്നു ചേർന്നിരിക്കാം
അവക്കിടയിലീ പടം മങ്ങിയ പഴയ മുഖം
പക്ഷെ ചികഞ്ഞെടുക്കാൻ പാടെ നീ മടിച്ചു

കാക്കപ്പൂവേ നിനക്കെന്നെ അറിയാം
അതെനിക്കരിയാമെന്നു നിനക്കുമറിയാം
ദൃഷ്ടിയുറക്കാതെ പതറുന്ന നിന് മുഖ ഭാവത്തിൻ
സ്നിഗ്ധ വൃഷ്ടിയിൽ നിന്നുമതു ഞാൻ പഠിച്ചു


ഒന്നല്ല ഒരുപാടു വർഷങ്ങൾ പിന്നിട്ട
ഊഷ്മള ബന്ധത്തിൻ തീരാ പഴങ്കഥ
പതറുന്ന കണ്ധത്താൽ പറയാൻ ശൃമിക്കവേ
എന്നെ അറിയില്ല എന്ന് നീ വീണ്ടും ശഠിച്ചു

ഒരുപാട് പുതുമുഖ പ്രതിഭകൾക്കിടയിലീ
പഴയ മുഖത്തെയും ചേര്ക്കാൻ ശ്രുമിക്കവേ
ഒരു നിമിഷാർദ്ധ നേരത്തിലെങ്കിലും നിന്നിൽ ഞാൻ
പഴയൊരാ സൌഹൃദ ഭാവം കൊതിച്ചു


കാക്കപ്പൂവേ ......നിനക്കെന്നെ അറിയാം.......

എന്നിട്ടും നീ എന്നെ പരിത്യജിച്ചു.

കാക്കപ്പൂവേ ......നിനക്കെന്നെ അറിയാം......

നിനക്കെന്നെ അറിയാം....

Comments

  1. ഒരു നിമിഷാർദ്ധ നേരത്തിലെങ്കിലും നിന്നിൽ ഞാൻ

    പഴയൊരാ സൌഹൃദ ഭാവം കൊതിച്ചു

    ReplyDelete

Post a Comment

Popular Posts