മരണം നമ്മളോട് പറയുന്നതെന്താണ്?


മരണം ഇടയ്ക്കിടെ വരാറുണ്ട്..
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്ക്ക് ഉത്തരമായി സ്വന്തം ന്യായീകരണങ്ങൾ
പറയാറുണ്ട് ....
ചിലത് മന്സിലവാറുണ്ട്..ചിലത് മനസ്സിലാവാറില്ല...
നമ്മുടെ സ്വീകര്യതയോ സമ്മതമോ തീരെ ആവശ്യമില്ലാത്തത് കൊണ്ട് വന്ന കാര്യം നിർവിഘ്നം നിർവഹിച്ച്‌ മടങ്ങി പോവാറുണ്ട്..

പക്ഷെ ഓരോ തവണത്തെ വരവിലും മരണം നമ്മോടു എന്തൊക്കെയോ ഉത്ഘോഷിക്കുന്നുണ്ട്

മരണം
നമ്മളോട്
പറയുന്നതെന്താണ്?

മദ മാത്സര്യങ്ങൾ മറന്നു മനുഷ്യനായി തിരികെ മാറാനോ
മതിഭ്രമ ലോകത്ത് നിന്നും താഴേക്കിറങ്ങി വന്നു മണ്ണിൽ കാലൂന്നി കുറച്ചിട നിൽക്കാനോ?

മറ്റു ജീവികളെ പോലെ മനുഷ്യനും വെറും ഒരു ഇരു കാലി ജീവി മാത്രമെന്നോ?
ഒറ്റക്കുള്ള വരവിനും ഒറ്റക്കുള്ള മടങ്ങി പോക്കിനുമിടയിൽ..... ഉണ്ടായി
കൂടുന്ന ഈ കൂട്ടായ്മകൾ വെറും മിഥ്യാ ധാരണകൾ മാത്രമെന്നോ?

നമ്മൾ ഉൾക്കൊണ്ടാലും ഇല്ലെങ്കിലും ശരി ഓരോ മടങ്ങിപ്പോക്കിനും മുൻപ് മരണം നമ്മളെ
കുറച്ചു നേരത്തേക്ക് മനുഷ്യരാക്കി മാറ്റാറുണ്ട്..

Comments

  1. ഓരോ മടങ്ങിപ്പോക്കിനും മുൻപ് മരണം നമ്മളെ
    കുറച്ചു നേരത്തേക്ക് മനുഷ്യരാക്കി മാറ്റാറുണ്ട്..

    ReplyDelete

Post a Comment

Popular Posts