തിരച്ചിലുകൾ

എന്റെ തിരച്ചിലുകൾ ഇവിടെ അവസാനിക്കുന്നു
ആരെയും കണ്ടെത്തുവാനാകാതെ....

ഞാൻ കണ്ടവരൊന്നും ഞാൻ തിരഞ്ഞവരല്
ഞാൻ തിരഞ്ഞവരെയൊന്നും ഞാൻ കണ്ടതുമില്ല.

ഞാൻ പറഞ്ഞവയൊന്നും അവർക്ക് കേൾക്കേണ്ടവയായിരുന്നില്ല
അവർക്ക് കേൾക്കാനുള്ളവയോന്നും പറയാനുള്ള അറിവ്
എനിക്കുണ്ടായിരുന്നില്ല
ഞാൻ കേൾക്കാൻ ആഗ്രിച്ചതോന്നും അവർ പറഞ്ഞില്ല
അവർ പറഞ്ഞവയൊന്നും കേള്ക്കാനുള്ള കഴിവ്
എനിക്കുണ്ടായിരുന്നില്ല


ആയിരം നാവും പതിനായിരം ചെവിയുമായി
ദൈവം സൃഷ്ടിച്ച മൌനമേ......
നിന്നിലെന്റെ അഭയം
നീയില്ലായിരുന്നുവെങ്കിൽ ഞാൻ -

അർത്ഥമില്ലാത്തതു പറഞ്ഞും കെട്ടും വെറും -
സത്തയില്ലാത്തവളായി തീർന്നേനെ..

Comments

  1. ആയിരം നാവും പതിനായിരം ചെവിയുമായി

    ദൈവം സൃഷ്ടിച്ച മൌനമേ......

    നിന്നിലെന്റെ അഭയം

    ReplyDelete

Post a Comment

Popular Posts