അങ്ങിനെയും ഒരു ഓണക്കാലം - 2

പൂക്കളുടെ രാജാവ്‌
-------------------------------
ഞങ്ങളുടെ വീടിന്റെ തൊട്ടു മുൻപിൽ Hill palace musium compound ആണ്. അന്ന് അത് മ്യൂസിയം
ആയിട്ടില്ല..University Compound ആയിരുന്നു..ഒരു ചെറിയ 'കൊടും കാട് ' .
ഞങ്ങൾ കുട്ടികൾ ഒരു കൂട്ടം തന്നെ ഉണ്ടായിരുന്നു...ഉറുതുണ്ണി ഇലയിൽ ഈർക്കിൽ കുത്തി കുംബിളുകൾ ഉണ്ടാക്കും..ഓരോ പൂവിനും വെവ്വേറെ കുംബിളുകൾ
...
അതുമായി ഇറങ്ങും..ഇന്ന സ്ഥലം വരെ എന്നോ..ഇത്ര നേരം വരെ എന്നോ ഇല്ല..
ഇനി അങ്ങിനെ വല്ല റെസ്ട്രിക്ഷൻസ് ഉണ്ടായിരുന്നോ എന്ന് പോലും ഓർമ്മയില്ല.
.
അന്നത്തെ അച്ചനമ്മമർക്കു എന്ത് ധൈര്യമായിരുന്നു എന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു...
ഈ കൊടും കാട്ടിലേക്കാണ് ..ഞങ്ങൾ കുട്ടികൾ തനിച്ചു പോകുന്നത്....മുഖത്തു വന്നിടിക്കുന്ന കമ്പുകളും ,വള്ളിത്തലപ്പുകളും വകഞ്ഞു മാറ്റി, കാലിൽ കുപ്പിച്ചില്ലോ മുള്ളുകളോ കൊള്ളാതെ ശ്രദ്ധിച്ച് .....
പൂ പറിക്കൽ ഒരു തരം മത്സരം തന്നെയായിരുന്നു.
തിരിച്ചു വരുമ്പോൾ കുംബിളുകൾ നിറയെ..പല തരം പൂക്കൾ ഉണ്ടാവും..
ഓറഞ്ചു നിറത്തിലുള്ള കൊങ്ങിണിപ്പൂക്കൾ നിറയെ ഉണ്ടായിരുന്നു അവിടെ .....അതിൽ മഞ്ഞ കൊങ്ങിണി കിട്ടുവാൻ പാടായിരുന്നു...
വീട്ടിനു മുന്നിലെ കുന്നു പോലെ ഉള്ള പ്രദേശത്ത് കുഞ്ഞി പുല്ലിൽ നിലം പറ്റി നിറയെ കാക്കപ്പൂ പടർന്നു നില്ക്കുന്നുണ്ടാവും...ഇളം വയലറ്റും ചെറുതായി വെള്ളയും കലർന്ന ആ ഇത്തിരിപ്പൂക്കളെ
എനിക്ക് വളരെ ഇഷ്ടമായിരുന്നു.
പറിച്ചെടുക്കാൻ വലിയ ബുദ്ധിമുട്ടാണ് . ഒട്ടും അമർത്താതെ ചവിട്ടേറ്റ് ചതഞ്ഞു പോകാതെ വളരെ സൂക്ഷ്മതയോടെ വേണം പറിച്ചെടുക്കാൻ ....എന്നാലും ഒരു കുംബിൾ എങ്ങിനെയും നിറയ്ക്കും......
മഞ്ഞ കോളംബിയും, വയലറ്റ് കോളംബിയും എല്ലാം വഴിയരുകിൽ വേലികളിൽ നിറയെ പൂത്തു നിൽക്കുന്നുണ്ടാവും...
പൂക്കളിൽ ഏറ്റവും ഡിമാൻഡ് കടും വയലറ്റ് നിറത്തിലുള്ള 'കലമ്പട്ട' പൂവിനായിരുന്നു...ആരൊക്കെയോ പറഞ്ഞു പറഞ്ഞു തന്നെ ..അത് വളരെ ഭാഗ്യമുള്ളവർക്ക് മാത്രം കിട്ടുന്ന 'പൂ' എന്ന ഒരു പദവി അതിനു കൈ വന്നിരുന്നു...
വിരിയുന്നതിനു മുന്പുള്ള മൊട്ടാണ് പറിച്ചെടുക്കേണ്ടത് .
എല്ലാ വീടുകൾക്കും സ്വന്തമായൊരു 'ശുചി മുറി' എന്ന ഐഡിയ പഞ്ചായത്തു പ്രസിഡന്റമാർക്ക് വരുന്നതിനു മുന്പായിരുന്നത് കൊണ്ട്.. പ്രദേശവാസികൾ അത്യാവശ്യം.....'അനിവാര്യ
ഘട്ടങ്ങളിൽ' ഉപയോഗിച്ചിരുന്നത്.....ഈ കുന്നും പുറമായിരുന്നു.
കഷ്ട കാലത്തിനു ഇവിടെ തന്നെ ആയിരുന്നു കലമ്പട്ട പൂവിന്റെ നിവാസവും.
അത് കൊണ്ട് തന്നെ അത് നേടിയെടുക്കുക എന്നത് അതീവ സാഹസികമായ ഒരു ദൗത്യമായിരുന്നു.
അത് കൊണ്ട് കൂടുതൽ കലമ്പട്ട മൊട്ടുകൾ കിട്ടുന്നവനെ എല്ലാവരും ആരാധനയോടെ .നോക്കിയിരുന്നു.
അവനാണ് അന്നത്തെ രാജാവ്‌.....

Comments

Popular Posts