മൗനിയാണവൾ


മൗനിയാണവൾ....

അവളുടെ കണ്ണുകളിലെ നിർവികാരതയിൽ 
ആയിരം വികാരങ്ങൾ അലിഞ്ഞു ചേര്ന്നിരിക്കുന്നു
പെറുക്കിയെടുത്തു കൈ കഴക്കുമ്പോൾ
എന്നും ഞാനാ ഉദ്യമം ഉപേക്ഷിക്കുന്നു.

മൌനത്തിനു പിറകെയുള്ള എന്റെ ദീർഘയാത്രകൾ
വെറും കയ്യോടെയുള്ള  മടക്ക യാത്രകളായി മാറുന്നു.

ഒരുപാടറിഞ്ഞിട്ടും ഒട്ടുമറിയാത്ത അവളെ നോക്കി 
അങ്ങിനെ നിൽക്കാനേ എനിക്കുമറിയുകയുള്ളൂ 

ഞാൻ ചിരിച്ചാൽ അവൾ ചിരിക്കും..
അവൾ കരഞ്ഞാൽ ഞാൻ കരയും

ഞങ്ങളുടെ സംവാദങ്ങൾ ഒരേ ഒഴുക്കിലാണെങ്കിലും
ആരും  പരസ്പരം  ചെവി കൊടുക്കാറില്ല.   

ഒരു നിമിഷം കൊണ്ടവൾ മാഞ്ഞു പോയിരിക്കുന്നു... 
മുന്നിൽ .........ചന്തന നിറത്തിലൊരു ചുമരു മാത്രം ..........  
§   


Comments

  1. മൌനം വെടിഞ്ഞു കൂടെ അവള്‍ക്ക്?

    ReplyDelete
  2. ഞാൻ ചിരിച്ചാൽ അവൾ ചിരിക്കും..
    അവൾ കരഞ്ഞാൽ ഞാൻ കരയും

    ഞങ്ങളുടെ സംവാദങ്ങൾ ഒരേ ഒഴുക്കിലാണെങ്കിലും
    ആരും പരസ്പരം ചെവി കൊടുക്കാറില്ല.

    ReplyDelete

Post a Comment

Popular Posts