എന്റെയോർമ്മകൾ (3)

നിത്യ സന്ദർശകർ
----------------------------

അന്നത്തെ ആ സംഭവത്തിന്‌ ശേഷം പാമ്പുകളെക്കുറിച്ച് അങ്ങിനെ വെറുതെ അതുമിതും പറയുന്നത് ഞാൻ നിർത്തിയിരുന്നു. എന്നാലും പറയാതിരിക്കാൻ വയ്യ. കാരണം അത്രക്കുണ്ട് വിശേഷങ്ങൾ. ആയിടക്ക്, ഒരു ദിവസം ഒരു പാമ്പ് എന്ന നിലക്ക് ഞങ്ങളുടെ വീട്ടിൽ പാമ്പ് സന്ദർശനം നിത്യ സംഭവമായിരുന്നു. അതിനൊരു കാരണവും ഉണ്ട്.

ഞങ്ങളുടെ വീടിന്റെ നേരെ മുൻപിൽ ആണ് Hillpalace Museum compound തീരുന്നത്. അന്നത് പുരാവസ്തു മ്യൂസിയം ആക്കിയിരുന്നില്ല .കനകക്കുന്നു കൊട്ടാരം എന്ന് അറിയപ്പെട്ടിരുന്ന കൊച്ചി രാജാവിന്റെ കൊട്ടാര സമുചയം ആയിരുന്നു. ആ
കൊട്ടാരവും പരിസരവും  കാടു പിടിച്ചു കിടക്കുകയായിരുന്നു. കൊടും കാട് എന്ന് തന്നെ പറയാം. കാരണം ഞങ്ങളുടെ സ്കൂൾ യാത്ര ആ കോമ്പൗണ്ടിന്നു അകത്തു കൂടി ആയിരുന്നു. അതിന്റ തെക്കു കിഴക്കുള്ള ഗേറ്റിലൂടെ കടന്നു വടക്കു ഭാഗത്തുള്ള ഗേറ്റിലൂടെ പുറത്തു കടന്നാൽ കുറേ ദൂരം ലഭിക്കാം. ഞങ്ങളുടെ short cut ആയിരുന്ന ആ വഴിയിലൂടെ അത്രയും നാൾ നടന്ന് പോയിട്ടും ഞങ്ങൾ ആ കൊട്ടാരമോ, അതിലെ കെട്ടിടങ്ങളോ, മതിൽക്കെട്ടുകളോ ഒന്നും കണ്ടിരുന്നില്ല. അത്രക്ക് കൊടും കാട്‌.

 ആദ്യം അത് കൊച്ചിൻ യൂണിവേഴ്സിറ്റി ഏറ്റെടുത്തു. അതിന്റെ നടപടി ക്രമങ്ങളുടെ ഭാഗമായി ആദ്യം ചെയ്തത് കാട്‌ വെട്ടിത്തെളിക്കൽ ആയിരുന്നു. അതോടു കൂടി ആ കൊടുംകാട്ടിൽ സ്വൈര്യ വിഹാരം നടത്തിയിരുന്ന പാമ്പുകൾക്ക് പൊറുതിയില്ലാതായി. അങ്ങിനെ അവ കാടും മതിൽക്കെട്ടുകളും കടന്ന് അടുത്തുള്ള പറമ്പുകളിലേക്കും വീടുകളിലേക്കും ഓടിക്കയറാൻ തുടങ്ങി.

 എന്നും ഒരു പാമ്പിനെ കണ്ടിരിക്കും എന്നുറപ്പാണ്. അത് ഏതായിരിക്കുമെന്നും, എവിടെയായിരിക്കുമെന്നും മാത്രമേ സംശയം ഉണ്ടായിരുന്നുള്ളു.

 അമ്മ വെള്ളം നിറച്ച കലം വച്ചപ്പോൾ ഒരു പതു പതുപ്പ് തോന്നി, നോക്കിയപ്പോൾ വളഞ്ഞു കിടക്കുന്ന അണലിയെ കണ്ടതും, അനിയൻ വരാന്തയുടെ ഇറമ്പിൽ ചുരുണ്ടു കൂടി കിടന്നിരുന്ന ശങ്ക് വരയൻ കുഞ്ഞിനെ പന്താണെന്നു കരുതി എടുക്കാൻ തുനിഞ്ഞതുമെല്ലാം അതിൽ ചില സംഭവങ്ങൾ മാത്രം. ഏറ്റവും ഭയാനകമായ കഥ ഒരു മൂർഖൻ പാമ്പിന്റേതാണ്.

                                          (  തുടരും.....)

Comments

Popular Posts