കാട്ടുപൂവ്


 ജനിച്ചേനെ ഞാനൊരു താമര മോട്ടായി ആമ്പലിൻ കുഞ്ഞായി
 ശോണിമയോലുമാ ചെഞ്ചെമ്പരത്തിയായ് പൂവാടി തന്നിൽ വിടർന്നു നിന്നങ്ങിനെ പൂക്കൂട തന്നിൽ നിറഞ്ഞു നിന്നങ്ങിനെ ദേവന്റെ കോവിലിൽ മാല്യമായ് തീർന്നു ഞാൻ
 ആ വിരി മാറിൽ പടർന്നു കിടന്നേനെ

 പുളകിതയായി ഞാൻ പൂവായ്‌ വിരിഞ്ഞപ്പോൾ
 വിടരാൻ വിതുമ്പി ഞാൻ വിരിമാരിലേറൂവാൻ
കതിരോന്റെ പൊൻവെയിൽ
കനകം വിതക്കവേ
പതിയെ മിഴിതുറന്നോളികണ്ണാൽ നോക്കവേ ഒരു മാത്ര സ്തബ്ദയായ്
 ശ്വാസം നിലച്ചു പോയ്‌
 ഒരു മിന്നൽ പിണരെന്റെ
 നെഞ്ചം തുളച്ചു പോയ്‌
ചുടുകാട്ടിനുള്ളിലാ വടവൃക്ഷചുവടിലീ
ചെറു പാഴ്ചെടിയിലെൻ പടു ജന്മമായിതോ?

 ചുറ്റും കരിങ്കാള സർപ്പമിഴയുന്നു
 പറ്റം കരിവണ്ടു മുറ്റിൽ മുരളുന്നു ചീറ്റിയടുക്കുന്നു ക്രൂര നിശാചരർ
ഊറ്റി കുടിക്കുവാൻ എന്നിലെ മാധുര്യം

 തിരി താഴ്ന്ന സൂര്യനും കരിയേറ്റ ചന്ദ്രനും കണ്ണുകൾ കോർത്തു പിരിയാൻ തുടങ്ങവേ കരിയിലക്കിടയിലായ് ഞാനും കിടക്കവേ കരയിലെ കാറ്റുമങ്ങൂർദ്ധ്വൻ വലിക്കവേ

 ആരോ ചവുട്ടി കടന്നുപോയ് നെഞ്ചിലായ് ആവേശമെല്ലാം അമർന്നു ഞെരിഞ്ഞുപോയ്‌
പൂവാടിയും പിന്നെ പൂമാലയും അങ്ങ് ദേവന്റെ കോവിലും എങ്ങോ മറഞ്ഞു പോയ്‌ ആരും പറയാതറിഞ്ഞു ഞാനാ സത്യം ആർക്കുമേ വേണ്ടാത്ത കാട്ടുപൂവാണു ഞാൻ
ഇന്നീ......... ചെറുപാഴ്ചെടിയിലെ പടുജന്മമാണു ഞാൻ.

Comments

Popular Posts